പെരുവണ്ണാമൂഴി: പ്ലാന്റേഷൻ കോർപറേഷന്റെ പേരാമ്പ്ര എസ്റ്റേറ്റിൽ നിന്ന് 200 ലിറ്ററോളം വാഷ് ശേഖരം പിടികൂടി.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പെരുവണ്ണാമൂഴി പോലീസ് ഇൻസ്പെക്ടർ സജീറിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിലാണ് എസ്റ്റേറ്റ് ടിബി പരിസരത്തുള്ള കുറ്റിക്കാട്ടിൽ നിന്ന് വാഷും വാറ്റുപകരണങ്ങളും പിടിച്ചത്.
ഓണം ആഘോഷം മുന്നിൽക്കണ്ട് വ്യാജ ചാരായ ലോബിയാണ് വാഷ് നിർമിച്ചതിനു പിന്നിലെന്നു കരുതുന്നു. പിടിച്ചെടുത്ത വാഷ് പോലീസ് തന്നെ നശിപ്പിച്ചു.